ഇന്ന് മകരവിളക്ക്, തൈപ്പൊങ്കൽ; ആറ് ജില്ലകൾക്ക് അവധി; ശബരിമലയിൽ മകരജ്യോതി

0

ഇന്ന് മകരവിളക്ക്. തീർത്ഥാടക ലക്ഷങ്ങൾക്ക് ദർശന പുണ്യം പകരാൻ ഇന്നത്തെ സന്ധ്യയിൽ ശബരിമലയുടെ കിഴക്കൻ ചക്രവാളത്തിൽ മകര ജ്യോതി ഉദിച്ചുയരും. പുലർച്ചെ 2.46 ന് മകരസംക്രമപൂജയോടെ മകരവിളക്ക് ചടങ്ങുകൾക്ക് തുടക്കമായി. കവടിയാർ കൊട്ടാരത്തിൽ നിന്നെത്തിച്ച നെയ് കൊണ്ട് അഭിഷേകം നടത്തി. വൈകിട്ട് 6.15 ഓടെയാണ് തിരുവാഭരണ ഘോഷയാത്ര സന്നിധാനത്ത് എത്തുക. തുടർന്ന്, അയ്യപ്പവിഗ്രഹത്തിൽ തിരുവാഭരണം ചാർത്തി ദീപാരാധന നടക്കും. തുടർന്നാണ് പുണ്യദർശനമായി പൊന്നമ്പലമേട്ടിൽ മകരവിളക്കു തെളിയുക.മകരവിളക്കിനോടനുബന്ധിച്ച് രാവിലെ 9 ന് സന്നിധാനം ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ തമിഴ് പിന്നണി ഗായകൻ പി കെ.വീരമണിദാസന് മന്ത്രി ഹരിവരാസനം പുരസ്കാരം സമ്മാനിക്കും.

Leave a Reply