കഴിഞ്ഞ 24 മണിക്കൂറിനിടെ കേരളത്തില്‍ 227 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ച് ഒരാള്‍ മരിച്ചു. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 760 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.കര്‍ണാടകയിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത്. 260 പേര്‍ക്കാണ് കര്‍ണാടകയില്‍ രോഗം സ്ഥിരീകരിച്ചത്.രാജ്യത്താകെ രണ്ട് പേര്‍ മരിച്ചു. കേരളത്തിന് പുറമെ കര്‍ണാടകയിലാണ് കൊവിഡ് ബാധിച്ച് മരണം സംഭവിച്ചത്.