ഈ വര്‍ഷം ഗഗന്‍യാന്‍ ദൗത്യത്തിന്: ഇസ്രോ മേധാവി എസ് സോമനാഥ്

0

 

2024 ഗഗന്‍യാന്‍ ദൗത്യത്തിന്റെ വര്‍ഷമെന്ന് പ്രഖ്യാപിച്ച് ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സി ഐഎസ്ആര്‍ഒ. ഈ വര്‍ഷം 12 മുതല്‍ 14 വരെ വിക്ഷേപണങ്ങള്‍ നടത്താനാണ് ഇസ്രോ ലക്ഷ്യം വയ്ക്കുന്നതെന്ന് ഐഎസ്ആര്‍ഒ മേധാവി എസ് സോമനാഥ് അറിയിച്ചു.

ഈ വര്‍ഷം ഗഗന്‍യാന്‍ ദൗത്യത്തിന്റെ ഭാഗമായുള്ള രണ്ട് അബോര്‍ട്ട് വിക്ഷേപണ ദൗത്യം നടക്കും. 2023 അവസാനമാണ് ടിഡി-1 എന്ന ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയത്. ക്രൂ എസ്‌കേപ്പ് സിസ്റ്റത്തിന്റെ പരീക്ഷണമായിരുന്നു ആദ്യ ഘട്ടത്തില്‍ നടത്തിയത്. ഇനി രണ്ട് ആളില്ലാ ദൗത്യങ്ങള്‍, ഹെലികോപ്റ്റര്‍ ഡ്രോപ്പ് ടെസ്റ്റ്, ലോഞ്ച് പാഡ് അബോര്‍ട്ട് ടെസ്റ്റ് എന്നിവ ഈ വര്‍ഷം നടക്കുമെന്ന് സോമനാഥ് അറിയിച്ചു.

2025-ലാണ് മനുഷ്യനെ ബഹിരാകാശത്തേക്ക് അയയ്ക്കാന്‍ ഇസ്രോ ലക്ഷ്യം വയ്ക്കുന്നതെങ്കിലും ഈ വര്‍ഷം ഇതിനോടനുബന്ധിച്ച് നിരവധി പരീക്ഷണങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here