ദിന്‍ഡോരിയിലെ സിപിഎം സ്ഥാനാര്‍ത്ഥി പിന്മാറി; ഇന്ത്യാസഖ്യത്തിന് പിന്തുണ

0

മുംബൈ: മഹാരാഷ്ട്ര ദിന്‍ഡോരി ലോക്‌സഭ മണ്ഡലത്തിലെ സിപിഎം സ്ഥാനാര്‍ത്ഥി പിന്മാറി. കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കുമിടയില്‍ സ്വാധീനമുള്ള മുന്‍ എംഎല്‍എ ജെപി ഗാവിത് ആണ് മത്സരത്തില്‍ നിന്നും പിന്മാറിയത്. ഇന്ത്യ സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് പിന്മാറ്റം.

മണ്ഡലത്തില്‍ ഇന്ത്യ മുന്നണിയുടെ ഭാഗമായി എന്‍സിപി ശരദ് പവാര്‍ വിഭാഗം സ്ഥാനാര്‍ത്ഥിയായി ഭാസ്‌കര്‍ ഗോരെയാണ് മത്സരിക്കുന്നത്. പത്രിക നല്‍കി പ്രചാരണം തുടങ്ങിയ ശേഷമാണ് ഗാവിത് മത്സരത്തില്‍ നിന്നും പിന്മാറിയത്. നാസിക് മേഖലയിലെ ഈ സീറ്റ് സിപിഎം നേരത്തെ ആവശ്യപ്പെട്ടിരുന്നു.ലഭിക്കാതിരുന്നപ്പോഴാണ് ഗാവിതിനെ സ്ഥാനാര്‍ത്ഥിയാക്കിയത്. സിപിഎം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതോടെ പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിക്കുന്നത് അനുകൂലമാകുമെന്ന കണക്കുകൂട്ടലിലായിരുന്നു ബിജെപി. എന്നാല്‍ ബിജെപിയെ അധികാരത്തില്‍ നിന്നും പുറത്താക്കുകയാണ് ലക്ഷ്യമെന്ന് പ്രഖ്യാപിച്ചാണ് സിപിഎമ്മിന്റെ പിന്മാറ്റം.

കേന്ദ്രമന്ത്രി ഭാരതി പവാറാണ് ദിന്‍ഡോരി മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി. ഗാവിതിന്റെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കണമെന്ന് എന്‍സിപി ശരദ് പവാര്‍ പക്ഷം സിപിഎമ്മിനോട് ആവശ്യപ്പെട്ടിരുന്നു. ദിന്‍ഡോരിയില്‍ 15 പേരാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here