2023ല്‍ ജീവന്‍ നഷ്ടമായ കടുവകള്‍ 202, പുള്ളിപ്പുലികള്‍ 504; കണക്ക് പുറത്തുവിട്ട് വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ സൊസൈറ്റി ഓഫ് ഇന്ത്യ 

0

 

 

ന്യൂഡല്‍ഹി; ഇന്ത്യയിൽ 2023 ല്‍ ജീവന്‍ നഷ്ടമായ കടുവകളുടെയും പുള്ളിപ്പുലികളുടെയും കണക്ക് വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ സൊസൈറ്റി ഓഫ് ഇന്ത്യ പുറത്തുവിട്ടു. റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിൽ 202 കടുവകളും 504 പുള്ളിപ്പുലുകളും ചത്തതായി പറയുന്നു. പത്ത് വര്‍ഷത്തിനിടെ രാജ്യത്ത് ഉണ്ടായ ഏറ്റവും ഉയര്‍ന്ന മരണസംഖ്യയാണിത്. 2023 ജനുവരി ഒന്ന് മുതല്‍ ഡിസംബര്‍ 24 വരെയുള്ള കണക്കാണ് എടുത്തത്. കൂടുതല്‍ കടുവകള്‍ ചത്തൊടുങ്ങിയത് മഹാരാഷ്ട്രയിലും മധ്യപ്രദേശിലുമാണ്.

 

202 കടുവകളില്‍ 147 കടുവകളുടേതും സ്വാഭാവിക കാരണങ്ങളാല്‍ ഉണ്ടായ മരണമാണ്. വേട്ടയാടുമ്പോള്‍ ഉണ്ടായ മാരകമായ മുറിവുകളും മറ്റുമാണ് ബാക്കിയുള്ളവയുടെ മരണ കാരണമായി പറയുന്നത്. വേട്ടയാടുമ്പോള്‍ സംഭവിച്ച പരുക്കുകളാണ് 152 പുള്ളിപ്പുലികള്‍ക്കും ജീവന്‍ നഷ്ടമാകാന്‍ ഇടയായത്. 2019 ല്‍ 96 കടുവകള്‍ രാജ്യത്ത് ചത്തിരുന്നു. 2020ല്‍ മരണസംഖ്യ നൂറ് കടന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here