കർഷകരുടെ പ്രതിഷേധ മുന്നേറ്റങ്ങളെ കേന്ദ്ര സർക്കാർ അടിച്ചമർത്തുന്നു; സംയുക്ത കിസാൻ മോർച്ച

0

 

 

കർഷകരുടെ പ്രതിഷേധ മുന്നേറ്റങ്ങളെ കേന്ദ്ര സർക്കാർ അടിച്ചമർത്തുന്നുവെന്നു സംയുക്ത കിസാൻ മോർച്ച. കിസാൻ മോർച്ചയുടെ ജനറൽ സെക്രട്ടറി യുദ്ധവീർ സിംഗിനെ രണ്ട് വർഷങ്ങൾ മുൻപ് നടന്ന കർഷക സമരത്തിന്റെ പേരിൽ കേസെടുത്ത് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധം രേഖപെടുത്തി.

 

ഹരിയാനയിൽ നിന്നുള്ള കർഷക നേതാവിന്റെ പേരിലും ദില്ലി പൊലീസ് എഫ്.ഐ.ആർ രേഖപെടുത്തിയിട്ടുണ്ട്. കർഷക സമരത്തെ തുടർന്ന് നിലവിൽ വന്ന ഉടമ്പടി കേന്ദ്ര സർക്കാർ ലംഘിക്കുകയാണെന്ന് സംയുക്ത കിസാൻ മോർച്ച നേതാക്കൾ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here