തിരുവനന്തപുരം: തിരുവനന്തപുരം പോത്തന്‍കോട് വീടിന്റെ ചുമരിടിഞ്ഞു വീണ് വീട്ടമ്മ മരിച്ചു. പോത്തന്‍കോട് ഇടത്തറ വാര്‍ഡില്‍ ശ്രീകല (61) ആണ് മരിച്ചത്. രാവിലെ 9.30 ഓടെയായിരുന്നു അപകടം.പുതിയ വീട് നിര്‍മ്മിച്ചപ്പോള്‍ പഴയ വീട് പൂര്‍ണമായും പൊളിച്ചു മാറ്റിയിരുന്നില്ല. ഇതിന് സമീപത്തു നിന്ന ശ്രീകലയുടെ ദേഹത്തേക്ക് മഴയില്‍ കുതിര്‍ന്ന ചുമര്‍ ഇടിഞ്ഞു വീഴുകയായിരുന്നു.
ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഴിഞ്ഞ മൂന്നുദിവസവും ഈ പ്രദേശത്ത് കനത്ത മഴയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.
