പാലക്കാട് പട്ടാപ്പകൽ മോഷണശ്രമം; മോഷ്ടാവിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ

0

പാലക്കാട് : തൃത്താല കൂറ്റനാട് പാതയിലെ മേഴത്തൂർ ശിവക്ഷേത്രത്തിന് സമീപമുള്ള വീട്ടിൽ പട്ടാപകൽ മോഷണശ്രമം. നിരീക്ഷണ ക്യാമറയിൽ മോഷ്ടാവിന്റെ ദൃശ്യങ്ങൾ പതിഞ്ഞു. മേഴത്തൂർ സ്വദേശി മനോജിന്റെ വീട്ടിലാണ് പട്ടാപകൽ മോഷണശ്രമം അരങ്ങേറിയത്. വീട്ടുപകരണങ്ങൾ മാത്രമാണ് നഷ്ടപ്പെട്ടത്.

മോഷണം നടക്കുമ്പോൾ വീട്ടുകാർ സ്ഥലത്തുണ്ടായിരുന്നില്ല. മോഷ്ടാവ് വീട്ടുവളപ്പിലേക്ക് കയറി അടുക്കള ഭാഗത്തെ ഗ്രില്ലിലെ പൂട്ടുപൊളിക്കുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. സിസിടിവി കാമറ തകർക്കാനും ശ്രമം നടന്നു.

ജീൻസ് പാന്റും, കറുത്ത ഷർട്ടും, ബാഗും ധരിച്ചത്തിയ ആളാണ് കവർച്ച നടത്തിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here