കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തി

0

കൊല്ലം:കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ സംഭവ ദിവസത്തെ പ്രതികളുടെ പ്രവര്‍ത്തികള്‍ പൊലീസ് പുനരാവിഷ്‌കകരിച്ചു. പ്രതികളുടെ ചാത്തന്നൂരിലെ വീട്ടില്‍ നടത്തിയ തെളിവെടുപ്പിനിടയായിരുന്നു പുനരാവിഷ്‌കരിച്ചത്. ചാത്തന്നൂരിലെ പ്രതികളുടെ വീട്ടിലെ തെളിവെടുപ്പ് നാലര മണിക്കൂര്‍ നീണ്ടു. വീട്ടില്‍ നിന്ന് ബാങ്കിലെ രേഖകള്‍ കണ്ടെടുത്തു. കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കാര്‍ കസ്റ്റഡിയിലെടുത്തു.

വ്യാജ നമ്പര്‍ പ്ലേറ്റ് നിര്‍മ്മിച്ച സ്ഥലത്തും കുട്ടിയെ തട്ടിക്കൊണ്ടുപോയ സ്ഥലത്തും പ്രതികളെ എത്തിച്ച് ഇന്ന് തെളിവെടുക്കും. വീട്ടിലെ തെളിവെടുപ്പിനുശേഷം പാരിപ്പള്ളിയില്‍ ഗിരിജയുടെ കടയിലെത്തിയാണ് തെളിവെടുപ്പ് നടത്തിയത്.ഗിരിജയുടെ ഫോണില്‍ നിന്നാണ് അനിത കുട്ടിയുടെ അമ്മയ്ക്ക് ഫോണ്‍ ചെയ്തത്. ഇതിനുശേഷം കുട്ടിയെ തട്ടിക്കൊണ്ടുപോയ സ്ഥലമാണ് ഓയൂര്‍ കാറ്റാടിയില്‍ പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here