ശബരിമലയിൽ ദര്‍ശനത്തിനായി എട്ട് മണിക്കൂര്‍ ക്യൂ; ദര്‍ശന സമയം കൂട്ടാന്‍ കഴിയുമോ എന്ന് ഹൈക്കോടതി,ദശന സമയം കൂട്ടാന്‍ കഴിയില്ലെന്ന് തന്ത്രി

0

ശബരിമലയിൽ എട്ടുമണിക്കൂറിലധികം ക്യൂ നിന്നാണ് ഭക്തര്‍ ദര്‍ശനം നടത്തി മടങ്ങുന്നത്. തിരക്ക് നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഇടപെട്ടിട്ടു . ശബരിമലയില്‍ ദര്‍ശന സമയം കൂട്ടാന്‍ കഴിയുമോ എന്ന് അറിയിക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കി. രണ്ട് മണിക്കൂര്‍ കൂടി ദര്‍ശന സമയം കൂട്ടാന്‍ കഴിയുമോ എന്നാണ് ചോദ്യം. ഇക്കാര്യം ശബരിമല തന്ത്രിയുമായി ആലോചിച്ചു തീരുമാനം അറിയിക്കണമെന്ന് ദേവസ്വം ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കി.

എന്നാല്‍, ദശന സമയം കൂട്ടാന്‍ കഴിയില്ലെന്ന് തന്ത്രി അറിയിച്ചെന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. തിരക്ക് കണക്കിലെടുത്ത് അഷ്ടാഭിഷേകത്തിന്റെയും പുഷ്പാഭിഷേകത്തിന്റെയും എണ്ണം കുറച്ചതായി ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.

നിലവില്‍ ഒരു ലക്ഷത്തില്‍ കൂടുതല്‍ പേര്‍ ദര്‍ശനം നടത്തുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. തിരക്ക് എങ്ങനെ നിയന്ത്രിക്കും എന്നതില്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപി റിപ്പോര്‍ട്ട് നല്‍കണം. ഓണ്‍ലൈന്‍ ബുക്കിങ്, സ്പോര്‍ട് ബുക്കിങ് എന്നിവ എങ്ങനെ നിയന്ത്രിക്കാം എന്ന് അറിയിക്കണം. ഓണ്‍ലൈന്‍ വഴി 90000 പേര്‍ ബുക്കിങ് നടത്തുന്നുവെന്ന് പറഞ്ഞ കോടതി, ഈ സാഹചര്യത്തില്‍ ദര്‍ശനം നടത്താന്‍ കഴിയുക 76,500 പേര്‍ക്ക് മാത്രമാണെന്നും പറഞ്ഞു. മിനിറ്റില്‍ 75 പേര്‍ വച്ച് പതിനെട്ടാം പടി കയറുന്നുവെന്നും ഹൈക്കോടതി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here