കെഎസ്ആർടിസിയെന്ന പേര് കർണാടകയ്ക്ക് സ്വന്തം

0

കെഎസ്ആർടിസി’ എന്ന പേര് സ്വന്തമാക്കാനുള്ള കേരളത്തിന്റെ നീക്കങ്ങൾക്ക് കോടതിയിൽ നിന്നും തിരിച്ചടി. കെഎസ്ആർടിസിയെന്ന ചുരുക്കെഴുത്തും ലോഗോയും ഉപയോഗിക്കാനുള്ള അവകാശം തങ്ങൾക്കുമാത്രമായി അനുവദിക്കണമെന്നുള്ള ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. കർണാടകയുടെ അവകാശവാദങ്ങൾ അംഗീകരിച്ചാണ് കോടതി ഹർജി തള്ളിയത്. ഇതോടെ കർണാടകയ്ക്കും കെഎസ്ആർടിസിയെന്ന പേര് ഉപയോഗിക്കാനാവും.

കെഎസ്ആർടിസി എന്ന ചുരുക്കപ്പേരും ലോഗോയും 2013 ജനുവരിയിൽ കേന്ദ്ര ട്രേഡ് മാർക്ക് രജിസ്ട്രിയിൽ കർണാടകം രജിസ്റ്റർ ചെയ്തതോടെയാണ് കേരളം രംഗത്തുവരുകയും തർക്കം ഉടലെടുക്കുകയും ചെയ്യുന്നത്. തുടർന്ന് 2019-ൽ കേരളവും ട്രേഡ് മാർക്ക് രജിസ്ട്രേഷൻ നേടി. രണ്ടു സംസ്ഥാനങ്ങളുടെ ട്രാൻസ്‌പോർട്ട് സർവീസുകളും ഒരേ ചുരുക്കപ്പേര് ഉപയോഗിക്കുന്നത് തുടരുകയും ചെയ്തു.

തുടർന്ന് കെ.എസ്.ആർ.ടി.സി. എന്ന ട്രേഡ് മാർക്ക് ഉപയോഗിക്കാനുള്ള അവകാശം തങ്ങൾക്കുമാത്രമാണെന്ന് കാണിച്ച് കേരളം ചെന്നൈയിലെ ഇന്റലക്ച്വൽ പ്രോപ്പർട്ടി അപ്പലറ്റ് ട്രിബ്യൂണലിൽ ഹർജി നൽകി. ബൗദ്ധിക സ്വത്തവകാശത്തർക്കങ്ങൾ പരിഹിക്കുന്നതിനുള്ള ട്രിബ്യൂണൽ കേന്ദ്രസർക്കാർ പിരിച്ചുവിട്ടതോടെയാണ് ഹർജി മദ്രാസ് ഹൈക്കോടതിയിൽ എത്തിയത്.

കേരളം 1965-ലാണ് കെഎസ്ആർടിസി സർവീസുകൾ തുടങ്ങിയത്. പത്ത് വർഷത്തിനുശേഷമാണ് കർണാടകം ട്രാൻസ്‌പോർട്ട്‌സർവീസ് തുടങ്ങിയത്. ഈ സാഹചര്യത്തിൽ ഈ പേരിനുള്ള അവകാശം തങ്ങൾക്കു മാത്രമാണെന്നായിരുന്നു കേരളത്തിന്റെ അവകാശവാദം.

കഴിഞ്ഞ 42 വർഷമായി തങ്ങൾ (കർണാടക) ഈ മാർക്ക് ഉപയോഗിക്കുന്നുണ്ടെന്ന് കേരള എസ്ആർടിസിക്ക് അറിയാമായിരുന്നുവെന്നുവെന്നും കർണാടക കോടതിയിൽ വാദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here