ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വമ്പന്‍മാര്‍ക്ക് ജയം

0

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വമ്പന്‍മാര്‍ക്ക് ജയം. എവര്‍ട്ടനെ മാഞ്ചസ്റ്റര്‍ സിറ്റിയും ക്രിസ്റ്റല്‍ പാലസിനെ ചെല്‍സിയും തോല്‍പ്പിച്ചു. മറ്റൊരു മത്സരത്തില്‍ ബ്രെന്റ്‌ഫോര്‍ഡിനെ വോള്‍വ്‌സ് തകര്‍ത്തെറിഞ്ഞു. ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് വോള്‍വ്‌സിന്റെ ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ വിജയം.

 

 

പ്രീമിയര്‍ ലീഗ് ടേബളില്‍ ലിവര്‍പൂള്‍ ഒന്നാമത് തുടരുന്നു. ആഴ്‌സണല്‍ രണ്ടാമതും ആസ്റ്റണ്‍ വില്ല മൂന്നാമതുമാണ്. എവര്‍ട്ടനെ പരാജയപ്പെടുത്തിയതോടെ മാഞ്ചസ്റ്റര്‍ സിറ്റി നാലാം സ്ഥാനത്തേയ്ക്ക് ഉയര്‍ന്നു.

 

ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ തകര്‍പ്പന്‍ തിരിച്ചുവരവ്. ഫില്‍ ഫോഡനും ജൂലിയന്‍ അല്‍വാരസും ബെര്‍ണാഡോ സില്‍വയും സിറ്റിക്കായി സ്‌കോര്‍ ചെയ്തു. ക്രിസ്റ്റല്‍ പാലസിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ചെല്‍സി തോല്‍പ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here