എസ്. ശിവശങ്കരപിള്ള സ്മാരകപുരസ്കാരം പ്രശസ്ത കവി പി.കെ. ഗോപിയ്ക്ക്

0

കൊച്ചി: അന്തരിച്ച സി.പി.ഐ നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന എസ്.ശിവശങ്കരപിള്ളയുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയിട്ടുള്ള 2023-ലെ പുരസ്കാരത്തിന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും പ്രശസ്ത ചലച്ചിത്ര-നാടക ഗാനരചയിതാവുമായ കവി പി.കെ. ഗോപിയെ തിരഞ്ഞെടുത്തു. കേന്ദ്രസാഹിത്യ അക്കാദമി ബാലസാഹിത്യ അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, പ്രഥമ ഒ.എന്‍.വി മെമ്മോറിയല്‍ അവാര്‍ഡ്, മുണ്ടശ്ശേരി മെമ്മോറിയല്‍ അവാര്‍ഡ്, മഹാകവി വെണ്ണിക്കുളം അവാര്‍ഡ് അടക്കം നിരവധി പുരസ്കാരങ്ങള്‍ക്ക് അര്‍ഹനായിട്ടുള്ള കവിയാണ് പി.കെ.ഗോപി. പെരുമ്പാവൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എസ്.ശിവശങ്കരപിള്ള സ്മാരക ട്രസ്റ്റ് സമൂഹത്തിന്‍റെ നാനാതുറകളില്‍ വ്യക്തിമുദ്രപതിപ്പിച്ച വ്യക്തികളെയാണ് ഓരോ വര്‍ഷവും അവാര്‍ഡിനായി തിരഞ്ഞെടുക്കുന്നത്. ഇരുപത്തയ്യായിരം രൂപയും പ്രശസ്തിപത്രവും പുരസ്കാരവും അടങ്ങുന്നതാണ് അവാര്‍ഡ്. പന്ന്യന്‍ രവീന്ദ്രന്‍, പ്രൊഫ.കെ.അരവിന്ദാക്ഷന്‍, ഡോ.ജോര്‍ജ് കെ.ഐസക് എന്നിവരടങ്ങിയതാണ് അവാര്‍ഡ് നിര്‍ണയ സമിതി. വി.എസ്.അച്യുതാനന്ദന്‍, കവി കുരീപ്പുഴ ശ്രീകുമാര്‍, വിപ്ലവ ഗായിക പി.കെ മേദിനി, സിനിമാ സംവിധായകന്‍ വിനയന്‍, ക്യാന്‍സര്‍ രോഗ ചികിത്സാ വിദഗ്ദ്ധന്‍ ഡോ.വി.പി.ഗംഗാധരന്‍ എന്നിവരാണ് മുന്‍ വര്‍ഷങ്ങളില്‍ എസ്.ശിവശങ്കരപിള്ള സ്മാരക അവാര്‍ഡിന് അര്‍ഹരായിട്ടുള്ളവര്‍. ഈ മാസം 17 ന് രാവിലെ 10 മണിയ്ക്ക് പുല്ലുവഴി പി.കെ.വി സ്മാരക മന്ദിരത്തില്‍ ചേരുന്ന എസ്. ശിവശങ്കരപിള്ള 7-ാം അനുസ്മരണ സമ്മേളനത്തില്‍വച്ച് പന്ന്യന്‍രവീന്ദ്രന്‍ അവാര്‍ഡ് പി.കെ.ഗോപിക്ക് സമ്മാനിക്കും

LEAVE A REPLY

Please enter your comment!
Please enter your name here