ജവാന്‍ മദ്യ അളവില്‍ കുറവെന്ന് പരാതി; ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സിനെതിരെ കേസെടുത്ത് ലീഗല്‍ മെട്രോളജി

0

തിരുവല്ല: ജവാന്‍ മദ്യത്തില്‍ അളവില്‍ കുറവെന്ന പരാതിയെ തുടര്‍ന്ന് തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സിനെതിരെ കേസെടുത്ത് ലീഗല്‍ മെട്രോളജി വിഭാഗം. ലീഗല്‍ മെട്രോളജി നെറ്റ് കണ്ടെന്റ് യൂണിറ്റാണ് പരിശോധനയ്ക്ക് ശേഷം കേസെടുത്തത്. ഇന്ന് തിരുവല്ല കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. കേസിനെ നിയമപരമായി നേരിടുമെന്നും മദ്യത്തിന്റെ അളവില്‍ ഒരു കുറവും ഇല്ലെന്നും ആണ് ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് പറയുന്നു. ബിവറേജസ് കോര്‍പ്പറേഷന് വേണ്ടി ജവാന്‍ റം നിര്‍മിക്കുന്ന സര്‍ക്കാര്‍ സ്ഥാപനമാണ് ട്രാവന്‍കൂര്‍ ഷുഗേഴ്‌സ്.

രേഖാമൂലം പരാതി ലഭിച്ചതിന് തുടര്‍ന്നാണ് ലീഗല്‍ മെട്രോളജി വിഭാഗം തിരുവല്ല പുളിക്കഴിയിലുള്ള ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സില്‍ മിന്നല്‍ പരിശോധനയ്ക്ക് എത്തിയത്. രാത്രി വൈകിയും പരിശോധന നീണ്ടു. ഒരു ലിറ്റര്‍ ജവാന്‍ ബോട്ടിലില്‍ അളവില്‍ കുറവുണ്ടെന്നാണ് കണ്ടെത്തല്‍. എറണാകുളത്തുനിന്നുള്ള ഉദ്യോഗസ്ഥ സംഘം ഇന്നലെയാണ് സ്ഥാപനത്തില്‍ പരിശോധന നടത്തിയത്.

എന്നാല്‍ ലീഗല്‍ മെട്രോളജി വിഭാഗത്തെ തള്ളി ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് & കെമിക്കല്‍ രംഗത്തെത്തി. അളവില്‍ കുറവുണ്ടെന്ന വാദം അടിസ്ഥാന രഹിതം എന്നാണ് കമ്പനിയുടെ വാദം. കേസിനെ നേരിടുമെന്നും സ്ഥാപനത്തിന്റെ വിശദീകരണം.

LEAVE A REPLY

Please enter your comment!
Please enter your name here