നവകേരള സദസ്സ് നടക്കുന്ന സമ്മേളന വേദിക്ക് സമീപം പാചകം അനുവദിക്കില്ലെന്നു പോലീസ്

0

കൊച്ചി: ആലുവയിൽ നവകേരള സദസ്സ് നടക്കുമ്പോൾ സമ്മേളനവേദിക്ക് സമീപത്തെ കടകളിൽ ഗ്യാസ് ഉപയോഗിച്ച് പാചകം ചെയ്യരുതെന്ന് പോലീസിന്റെ നോട്ടീസ്. ആലുവ ഈസ്റ്റ് പോലീസാണ് നോട്ടീസ് നൽകിയത്.

 

സുരക്ഷാകാരണങ്ങൾ മുൻനിർത്തിയാണ് നിർദേശമെന്നു നോട്ടീസിൽ പറയുന്നു. ഭക്ഷണം മറ്റു സ്ഥലങ്ങളിൽ ഉണ്ടാക്കി കടയിൽ എത്തിച്ച് വിൽക്കണം. കടയിലെ ജീവനക്കാർ പോലീസ് സ്റ്റേഷനിൽ നിന്ന് തിരിച്ചറിയൽ കാർഡ് വാങ്ങണം. തിരിച്ചറിയൽ കാർഡ് ഇല്ലാത്ത ജീവനക്കാരെ കടയിൽ ജോലിക്ക് നിർത്താൻ ആകില്ലെന്നും പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here