ന്യൂ ഇയര്‍ ആഘോഷം; കൊച്ചി മെട്രോയുടെ സര്‍വീസ് സമയം നീട്ടി

0

കൊച്ചി:ന്യൂ ഇയര്‍ ആഘോഷത്തിന്റെ ഭാഗമായി കൊച്ചി മെട്രോയുടെ സര്‍വീസ് സമയം നീട്ടി. ജനുവരി 1ന് പുലര്‍ച്ചെ ഒരുമണിവരെ മെട്രോ സര്‍വീസ് നടത്തും. ഡിസംബര്‍ 31ന് രാത്രി 20 മിനിറ്റ് ഇടവിട്ട് ആയിരിക്കും സര്‍വീസ് നടത്തുക. പുലര്‍ച്ചെ 1 മണിക്കാകും ആലുവ, എസ് എന്‍ ജംഗ്ഷന്‍ സ്റ്റേഷനുകളില്‍ നിന്നുള്ള അവസാന സര്‍വ്വീസ്.

ഗതാഗതക്കുരുക്കില്‍പ്പെടാതെ പുതുവത്സര ആഘോഷങ്ങള്‍ക്ക് എത്തുന്നതിനും തിരികെ പോകുന്നതിനും പൊതുജനങ്ങള്‍ക്ക് കൊച്ചി മെട്രോ സര്‍വ്വീസ് സഹായകരമാകുമെന്ന് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. നഗരത്തിലെങ്ങും നടക്കുന്ന പുതുവത്സര ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക് യാത്രാ ക്ലേശമുണ്ടാവാതിരിക്കാനായാണ് കൊച്ചി മെട്രോയുടെ സര്‍വീസ് പുനക്രമീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here