ഇന്ത്യയുടെ അഭിമാനം ആദിത്യ എൽ1 പുതുവർഷത്തിൽ ലക്ഷ്യസ്ഥാനത്തെത്തുമെന്ന് ഐഎസ്ആർഒ

0

 

ഇന്ത്യയുടെ അഭിമാനമായ ആദ്യ സൗര ദൗത്യം ആദിത്യ എൽ1 പുതുവർഷത്തിൽ ലക്ഷ്യസ്ഥാനത്തെത്തുമെന്ന് ഐഎസ്ആർഒ. ഭൂമിയുടെയും സൂര്യൻറെയും ഇടയിലുള്ള ലഗ്രാഞ്ച് (എൽ 1) പോയൻറിൽ ജനുവരി ആറിന് പേടകം എത്തിച്ചേരുമെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് അറിയിച്ചു. പേടകം ലഗ്രാഞ്ച് പോയൻറിൽ എത്തുന്നതിൻറെ കൃത്യമായ സമയം പിന്നീട് അറിയിക്കാമെന്ന് സോമനാഥ് അറിയിച്ചു.

 

രാജ്യത്തിന്റെ അഭിമാനമായ ചന്ദ്രയാൻ 3 ന്റെ വിജയത്തിന് പിന്നാലെ സെപ്തംബർ രണ്ടിനാണ് ആദിത്യ എൽ 1 വിക്ഷേപിച്ചത്. ഭൂമിയുടെയും സൂര്യൻറെയും ആകർഷണങ്ങളിൽ പെടാതെ ലഗ്രാഞ്ച് പോയൻറിന് പോയൻറിന് ചുറ്റുമുള്ള ഹാലോ ഭ്രമണപഥത്തിലാണ് ആദിത്യ വലം വെക്കുക. ഇതിനായി ആദിത്യയിലെ എൻജിൻ ജ്വലിപ്പിച്ച് പേടകം മുന്നോട്ട് പോകാതെ ലഗ്രാഞ്ച് പോയൻറിൽ എത്തിക്കും. 126 ദിവസത്തെ കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ടാണ് ആദിത്യ ലക്ഷ്യത്തിലേക്ക് എത്തുന്നത്. വിജയകരമായി ദൗത്യം പൂർത്തിയായാൽ ഇന്ത്യയ്ക്ക് അത് അഭിമാന നേട്ടമായിരിക്കും

LEAVE A REPLY

Please enter your comment!
Please enter your name here