ഒന്നോ രണ്ടോ പേര്‍ പോയതുകൊണ്ട് പാര്‍ട്ടിക്ക് ഒന്നും സംഭവിക്കില്ല: എംഎം ഹസന്‍

0

തിരുവനന്തപുരം: മുഖ്യമന്ത്രിക്കൊപ്പം ചായ കുടിക്കാന്‍ പോയാലും യുഡിഎഫ് പ്രവര്‍ത്തകനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന് എംഎം ഹസന്‍. ഏത് ഭാഗ്യാന്വേഷികള്‍ പോയാലും പടിക്ക് പുറത്ത്. ഒന്നോ രണ്ടോ പേര്‍ പോയതുകൊണ്ട് പാര്‍ട്ടിക്ക് ഒന്നും സംഭവിക്കില്ല. സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി ആരുടെ പുറകെയും പോകുന്നവരാണ് പോയിട്ടുള്ളത്. അടിച്ചാല്‍ തിരിച്ചടിക്കും എന്നും ഹസന്‍ പ്രതികരിച്ചു.

 

നവ കേരള സദസ്സ് തിരുവനന്തപുരം ജില്ലയില്‍ പര്യടനം തുടരുകയാണ്. നാല് നിയോജകമണ്ഡലങ്ങളിലാണ് ഇന്ന് പര്യടനം. അരുവിക്കര , കാട്ടാക്കട, നെയ്യാറ്റിന്‍കര, പാറശാല നിയോജക മണ്ഡലങ്ങളില്‍ ഇന്ന് നവകേരള സദസ് നടക്കും.രാവിലെ കാട്ടാക്കട തൂങ്ങാമ്പാറ കാളിദാസ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പ്രഭാത യോഗത്തോടെയാണ് ഇന്നത്തെ പര്യടനം ആരംഭിക്കുക. വിവിധ സ്ഥലങ്ങളില്‍ ഇന്നും യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം ഉണ്ടാകും. പലയിടങ്ങളിലും കഴിഞ്ഞ ദിവസവും പ്രതിഷേധം യൂത്ത് കോണ്‍ഗ്രസ് – ഡിവൈഎഫ്‌ഐ സംഘര്‍ഷം എന്ന നിലയിലേക്ക് വഴിമാറിയിരുന്നു. പ്രതിപക്ഷ നേതാവിനെ ലക്ഷ്യം വെച്ചുള്ള ആരോപണങ്ങളാണ് മന്ത്രിമാര്‍ ഇതുമായി ബന്ധപ്പെട്ട് നടത്തുന്നത്. അക്രമങ്ങള്‍ക്ക് പിന്നില്‍ മുഖ്യമന്ത്രിയാണെന്ന മറുപടിയാണ് പ്രതിപക്ഷത്തിനുള്ളത്. നവകേരള സദസ്സ് നാളെ സമാപിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here