ലോക്‌സഭയില്‍ നിന്നും പുറത്താക്കിയ സംഭവം; മഹുവ മൊയ്ത്രയുടെ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

0

 

 

ചോദ്യത്തിന് കോഴ വാങ്ങിയെന്ന ആരോപണത്തില്‍ എത്തിക്‌സ് കമ്മിറ്റി ശുപാര്‍ശ പ്രകാരം തന്ന ലോക്‌സഭയില്‍ നിന്നും പുറത്താക്കിയ സംഭവത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മുന്‍എംപി മഹുവ മൊയ്ത്ര നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ് വി ഭാട്ടി എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക.

 

ആരോപണത്തില്‍ മഹുവയെ സിബിഐ ചോദ്യം ചെയ്യുമെന്നാണ് വിവരം. ചോദ്യ ചെയ്യാനുള്ള നോട്ടീസ് ഉടന്‍ നല്‍കുമെന്ന വാര്‍ത്ത പുറത്തുവന്നതോടെ ബിജെപിയുടെ പക തീരുന്നില്ലെന്നായിരുന്നു മഹുവയുടെ പ്രതികരണം. അതേസമയം അദാനിക്കെതിരെ ചോദ്യം ചോദിക്കാന്‍ ഹീരാ നന്ദാനി ഗ്രൂപ്പില്‍ നിന്നും പണം വാങ്ങിയെന്നാണ് മഹുവയ്‌ക്കെതിരെയുള്ള ആരോപണം. എംപി നിഷികാന്ത് ദുബൈയും മഹുവയുടെ മുന്‍ പങ്കാളി ആനന്ദ് ദെഹദ്രായുമാണ് മഹുവയ്‌ക്കെതിരെ പരാതി നല്‍കിയത്. എന്നാല്‍ ഇരുവര്‍ക്കും തെളിവുകള്‍ എത്തിക്‌സ് കമ്മിറ്റിക്ക് മുന്നില്‍ തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. താന്‍ പണം വാങ്ങിയെന്ന് ഹിരാനന്ദാനി ഗ്രൂപ്പ് സിഇഒ ദര്‍ശന്‍ ഹിരാനന്ദാനി നല്‍കിയ സത്യവാങ് മൂലത്തിലും പറയുന്നില്ല. ഭൂരിപക്ഷം എംപിമാരും ചോദ്യങ്ങള്‍ തയ്യാറാക്കാന്‍ പാര്‍ലമെന്റ് പോര്‍ട്ടലിന്റെ ലോഗിന്‍ വിവരങ്ങള്‍ കൈമാറാറുണ്ട്. അതേ താനും ചെയ്തിട്ടുള്ളൂവെന്നും, അത് തടയാന്‍ നിയമങ്ങള്‍ നിലവില്ലാല്ലായിരുന്നുവെന്നുമാണ് മഹുവയുടെ വാദം.

 

എംപി സ്ഥാനത്ത് നിന്നും അയോഗ്യയാക്കപ്പെട്ടതിന് പിന്നാലെ വീടൊഴിയണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പറഞ്ഞ തീയതിക്കുള്ളില്‍ ഇറങ്ങുമെന്ന് മഹുവ മൊയ്ത്ര അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here