കശ്മീര്‍ അപകടം; മരിച്ചവരുടെ മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലെത്തിക്കും

0

 

 

കശ്മീരിലെ സോജില ചുരത്തിലുണ്ടായ വാഹനപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലെത്തിക്കും. നടപടികള്‍ ഏകോപിപ്പിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശിച്ച പ്രകാരം ദില്ലിയില്‍ നിന്നും മൂന്ന് ഉദ്യോഗസ്ഥര്‍ ഇന്നലെ ശ്രീനഗറിലേക്ക് തിരിച്ചിരുന്നു.

 

പോസ്റ്റ്‌മോര്‍ട്ടം ഉള്‍പ്പെടെയുള്ളത് വേഗത്തില്‍ പൂര്‍ത്തിയാക്കി നടപടികള്‍ സ്വീകരിച്ചു. പരിക്കേറ്റവരെയും സര്‍ക്കാരിന്റെ പ്രതിനിധികള്‍ സന്ദര്‍ശിച്ചിരുന്നു. ചൊവ്വാഴ്ചയാണ് സോജില ചുരത്തില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ സഞ്ചരിച്ച കാര്‍ കൊക്കയിലേക്ക് മറിഞ്ഞു അപകടം ഉണ്ടായത്.

LEAVE A REPLY

Please enter your comment!
Please enter your name here