തകർക്കാനാവാത്ത വിശ്വാസം; നിയമസഭാ തിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ മുന്നേറ്റത്തിൽ പ്രതികരിച്ച് കെ സുരേന്ദ്രൻ

0

 

നിയമസഭാ തിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ മുന്നേറ്റത്തിൽ പ്രതികരിച്ച് ബിജെപി സംസഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. തകർക്കാനാവാത്ത വിശ്വാസം. ഉജ്ജ്വല സെമി ഫൈനൽ കടന്ന് തകർപ്പൻ ഫൈനലിലേക്ക് എന്ന് കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.

 

ഇൻഡ്യ മുന്നണിയുടെ ജാതി കാർഡ് ജനങ്ങൾ തള്ളിക്കളഞ്ഞു. ബിജെപിയുടെ ജയം ജനങ്ങൾക്ക് മോദിയിലുള്ള ഉറച്ച വിശ്വാസത്തിന്റെ തെളിവാണ്. 2024ലും ബിജെപി അധികാരത്തിലെത്തുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

 

മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി മുന്നേറുകയാണ്. രാജസ്ഥാനിലും മധ്യപ്രദേശിലും നൂറിലധികം സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. ഛത്തീസ്​ഗഡിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ്. ഛത്തീസ്​ഗഡിൽ 52 ഇടങ്ങളിൽ ബിജെപി ലീഡ് ചെയ്യുമ്പോൾ 36 സീറ്റുകളിൽ കോൺ​ഗ്രസ് ലീഡ് ചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here