ഡിവൈഎഫ്‌ഐ പൊതിച്ചോറിന്റെ മറവില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു: രാഹുല്‍ മാങ്കൂട്ടത്തില്‍

0

തിരുവനന്തപുരം: ഡിവൈഎഫ്‌ഐയുടെ പൊതിച്ചോറ് പരിപാടിക്കെതിരെ ആരോപണവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. പൊതിച്ചോറ് പരിപാടിയുടെ മറവില്‍ നടക്കുന്നത് നിയമ വിരുദ്ധ പ്രവര്‍ത്തനമെന്നാണ് ആരോപണം. നൂറ് കണക്കിന് നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഡിവൈഎഫ്‌ഐ നടത്തിയെന്ന് അദ്ദേഹം ആരോപിച്ചു. പരസ്യ സംവാദത്തിന് ഡിവൈഎഫ്‌ഐയെ വെല്ലുവിളിക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം യൂത്ത് കോണ്‍ഗ്രസിന്റെ യൂത്ത് കെയര്‍ പരിപാടിയിലൂടെ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നും കൊവിഡ് കാലത്ത് ഏറ്റവും മികച്ച സന്നദ്ധ പ്രവര്‍ത്തനം ചെയ്തത് യൂത്ത് കോണ്‍ഗ്രസാണെന്നും അവകാശപ്പെട്ടു.

അതെസമയം, നവകേരള ബസിന് നേരെ ഷൂ എറിഞ്ഞുള്ള പ്രതിഷേധത്തോട് യോജിപ്പില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. ഇത്തരത്തിലുളള സമരം പിന്‍വലിക്കണം. ആവശ്യമില്ലാത്ത യാത്രക്ക് നേരെ ആവശ്യമുള്ള സാധനം എറിയേണ്ടതില്ല. കരുതല്‍ തടങ്കല്‍ അവസാനിപ്പിച്ചാല്‍ കരിങ്കൊടി പ്രതിഷേധവും അവസാനിക്കുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here