മുന്‍ ഫുട്ബോള്‍ താരവും പരിശീലകനുമായിരുന്ന ടി എ ജാഫര്‍ അന്തരിച്ചു

0

കൊച്ചി: മുന്‍ ഫുട്ബോള്‍ താരവും പരിശീലകനുമായിരുന്ന ടി എ ജാഫര്‍ അന്തരിച്ചു. എഴുപത്തിയൊമ്പതു വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടുമ്പോള്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നു ടി ജാഫര്‍. പരിശീലകനായി കേരളത്തെ രണ്ട് തവണ സന്തോഷ് ട്രോഫി ചാമ്പ്യന്മാരാക്കി. 1992ലും 1993ലും കേരളം തുടര്‍ച്ചയായി സന്തോഷ് ട്രോഫി നേടിയത് ടി എ ജാഫറിന്റെ കീഴിലാണ്.

 

1975 വരെ കേരള ടീമിനായി ജാഫര്‍ കളിച്ചു. പിന്നീട് 1984 വരെ പ്രീമിയര്‍ ടയര്‍ താരമായിരുന്നു. 44-ാം വയസ്സില്‍ സ്പോര്‍ട്സ് കൗണ്‍സിലില്‍ ചേര്‍ന്നതോടെ പൂര്‍ണമായും പരിശീലനത്തിലേക്ക് തിരിയുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here