പെൺകുട്ടിയോട് കൊടും ക്രൂരത; ലൈം ഗികാതിക്രമം പ്രതിരോധിച്ച പെൺകുട്ടിയെ തിളച്ച എണ്ണച്ചട്ടിയിലേക്ക് തള്ളിയിട്ടു; മൂന്നുപേർ അറസ്റ്റിൽ

0

ന്യൂഡൽഹി: ലൈം ഗികാതിക്രമം പ്രതിരോധിച്ച ദളിത് പെൺകുട്ടിയെ തിളച്ച എണ്ണച്ചട്ടിയിലേക്ക് തള്ളിയിട്ടു. ഉത്തർപ്രദേശിലെ ബാഗ്പട്ടിലാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. പെൺകുട്ടിക്ക് ഗുരുതരമായി പൊള്ളലേറ്റു. വിദഗ്ധ ചികിത്സയ്ക്കായി ഡൽഹിയിലേക്ക് മാറ്റി. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഉത്തർപ്രദേശിലെ ബാഗ്പട്ടിലാണ് മനുഷ്യത്വരഹിതമായ സംഭവം. ധനൗര സിൽവർനഗർ ഗ്രാമത്തിലെ ഒരു ഓയിൽ മില്ലിൽ ജോലി ചെയ്യുന്ന 18 കാരിയായ ദളിത് പെൺകുട്ടിയാണ് കൊടും ക്രൂരതയ്ക്ക് ഇരയായത്. ജോലി ചെയ്യുകയായിരുന്ന സഹോദരിയെ പീഡിപ്പിക്കാൻ മില്ലുടമ പ്രമോദും കൂട്ടാളികളായ രാജുവും സന്ദീപും ശ്രമിച്ചതായി യുവതിയുടെ സഹോദരൻ നൽകിയ പരാതിയിൽ പറയുന്നു.

ലൈം ഗികാതിക്രമം എതിർത്ത പെൺകുട്ടിയെ പ്രതികൾ ജാതീയമായി അധിക്ഷേപിക്കാൻ തുടങ്ങി. ശേഷം തിളച്ച എണ്ണ നിറച്ച അണ്ടാവിലേക്ക് തള്ളിയിടുകയായിരുന്നുവെന്നും സഹോദരൻ ആരോപിച്ചു. പെൺകുട്ടിയുടെ ശരീരത്തിന്റെ പകുതിയിലേറെയും പൊള്ളലേറ്റിട്ടുണ്ട്. കൈക്കും കാലിനുമേറ്റ പൊള്ളൽ അതീവ ഗുരുതരമാണ്.

Leave a Reply