ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു. കോഴിക്കോട് നാദാപുരം ഇയ്യങ്കോട് പുത്തന്‍പീടികയില്‍ പിപി സഫ്വാന്‍ (23) ആണ് മരിച്ചത്. അപകടത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ആറു പേരുടെ നില ഗുരുതരമാണ്.
ജമ്മു കശ്മീരിലേക്ക് വിനോദ യാത്ര പോയതായിരുന്നു സഫ്വാനും സംഘവും. ബനിഹാളില്‍ ഇന്നലെ രാത്രിയോടെയാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന വാൻ ഒരു ട്രക്കിൽ ഇടിക്കുകയായിരുന്നു. 16 യാത്രക്കാരാണ് വാനില്‍ ഉണ്ടായിരുന്നത്. ഇതില്‍ 12 പേരും മലയാളികളായിരുന്നു. അപകടത്തില്‍ പരിക്കേറ്റ സ്ഫ്വാനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.മലപ്പുറം ജാമിയ സലഫിയ ഫാര്‍മസി കോളജിലെ പൂര്‍വ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. മലപ്പുറം സ്വദേശി ബാസിം അബ്ദുല്‍ബാരി(25), കുന്നമംഗലം സ്വദേശി ഡാനിഷ് അലി(23), തിരുവനന്തപുരം സ്വദേശി മുഹമ്മദ് സുഹൈല്‍(24), നാദാപുരം സ്വദേശി തല്‍ഹത്(25) അസ്ഹര്‍(28), നിസാം (26) എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. പരിക്കേറ്റവര്‍ ജിഎംസി അനന്ദ്‌നാഗ് ആശുപത്രിയില്‍ ചികിത്സയിലാണ്.
കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്
