മധ്യപ്രദേശിൽ 50 കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

0

 

മധ്യപ്രദേശിലെ ഗുണ ജില്ലയിൽ 50 കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ഗുണ ജില്ലയിലെ ചഞ്ചൗഡ മേഖലയിലാണ് സംഭവം. കടം വാങ്ങിയ തുക തിരിച്ചുവാങ്ങാൻ എത്തിയ സ്ത്രീയാണ് മരിച്ചത്. സംഭവത്തിൽ മൂന്ന് പേരെ ആറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

 

മരിച്ച സ്ത്രീ ഭോപ്പാലിലെ നസിറാബാദ് സ്വദേശിയാണ്. സുതാലിയ പ്രദേശത്തുള്ള ചിലർ സ്ത്രീയിൽ നിന്ന് പണം കടം വാങ്ങിയിരുന്നു. ഈ തുക തിരിച്ചു നൽകിയിരുന്നില്ല. ഈ പണം തിരിച്ചുവാങ്ങാൻ വേണ്ടിയാണ് അവർ അവിടെയെത്തിയത്.

 

സ്ത്രീയെ പ്രതികളിലൊരാൾ സംഭവം നടന്ന ടെലി ഗ്രാമത്തിൽ എത്തിക്കുകയും മൂന്ന് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്ത് ശേഷം സ്ത്രീയെ കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹം അഴുക്കുചാലിൽ കുഴിച്ചിട്ടു. അഴുക്കുചാലിൽ അഴുകിയ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൂട്ടബലാത്സംഗ-കൊലപാതകക്കേസ് പുറത്തുവന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here