2021ല്‍ പാര്‍ട്ടിയില്‍ നിന്നും രാജിവച്ച തന്നെ കോണ്‍ഗ്രസ് എങ്ങനെ പുറത്താക്കും?; എ വി ഗോപിനാഥ്

0

നവകേരള സദസില്‍ പങ്കെടുത്തതിന് കോണ്‍ഗ്രസ് സസ്‌പെന്റ് ചെയ്തതില്‍ പ്രതികരിച്ച് എ.വി ഗോപിനാഥ്. 2021ല്‍ പാര്‍ട്ടിയില്‍ നിന്നും രാജിവച്ച തന്നെ കോണ്‍ഗ്രസ് എങ്ങനെ പുറത്താക്കുമെന്നാണ് അദ്ദേഹം ചോദിച്ചത്.

‘വാര്‍ത്താ മാധ്യമങ്ങളിലൂടെ ആണ് താന്‍ സസ്‌പെന്‍സ് ചെയ്ത കാര്യം അറിയുന്നത്. 2021ഇല്‍ പാര്‍ട്ടിയില്‍ നിന്ന് രാജി വെച്ച ആളാണ് താന്‍. പിന്നെ എങ്ങനെ തന്നെ പുറത്താക്കും എന്ന് കോണ്‍ഗ്രസ് പറയേണ്ടതാണ്. 2021ല്‍ രാജിവെച്ച തന്നെ ഇപ്പോള്‍ സംഘടനാവിരുദ്ധ പ്രവര്‍ത്തനം ചൂണ്ടി കാട്ടാന്‍ കഴിയും.തനിക്ക് ചെയ്യാന്‍ തോന്നുന്നത് താന്‍ ചെയ്യും. താന്‍ കോണ്‍ഗ്രസ് അനുഭാവി മാത്രമാണ്.പഞ്ചായത്ത് പണം നല്‍കിയപ്പോള്‍ നടപടി ഉണ്ടായില്ല. പിന്നെ ഇപ്പോള്‍ മാത്രം എന്തിന് നടപടി എടുക്കുന്നു കോണ്‍ഗ്രസ് അംഗം അല്ലല്ലോ പിന്നെ എന്തിനാണ് എനിക്കെതിരെ നടപടി എടുക്കുന്നത്? ഒളിഞ്ഞു മുഖ്യമന്ത്രിയെ പിന്തുണക്കുന്ന സാഹചര്യം ആണ് നിലവിലുള്ളത്. അവര്‍ക്കെതിരെയാണ് നടപടി എടുക്കേണ്ടത്. നോര്‍ത്ത് ഇന്ത്യയിലെ വിവിധ തിരഞ്ഞെടുപ്പുകളില്‍ നിന്ന് കിട്ടിയ ഊര്‍ജം ആണ് തന്നെ പുറത്താക്കാന്‍ കാരണം’ എന്ന് ഗോപിനാഥ്‌ പറഞ്ഞു.

നവകേരള സദസ്സിൽ പങ്കെടുത്തതിന് മുൻ ഡിസിസി അധ്യക്ഷൻ എവി ഗോപിനാഥിനെതിരെ നടപടിയുണ്ടാകുന്നത് ഇന്നലെയാണ്. ഗോപിനാഥിനെ പാർട്ടിയിൽ നിന്ന് സസ്പൻഡ് ചെയ്തതായി കെപിസിസി ജനറൽ സെക്രട്ടറി കെ സുധാകരനാണ് അറിയിച്ചത്. സിപിഐഎം ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബുവിനൊപ്പമാണ് എവി ഗോപിനാഥ് നവകേരള സദസ്സിൽ എത്തിയത്.

 

LEAVE A REPLY

Please enter your comment!
Please enter your name here