നവകേരള ബസിനെതിരെയുള്ള ആക്രമണം പ്രതിപക്ഷ നേതാവിന്റെ ആഹ്വാന പ്രകാരം; മന്ത്രി പി.രാജീവ്

0

 

കൊച്ചി: എറണാകുളത്ത് നവകേരള ബസിനെതിരെയുള്ള അക്രമത്തില്‍ പ്രതികരിച്ച് മന്ത്രി പി.രാജീവ്. നടന്നത് നവകേരള സദസിന്റെ ശോഭ കെടുത്താനുള്ള ശ്രമം. പ്രതിപക്ഷ നേതാവിന്റെ ആഹ്വാന പ്രകാരമാണ് നടപടി. ബഹിഷ്‌കരണ നീക്കം പരാജയപ്പെട്ടതോടെ പ്രതിപക്ഷം അക്രമത്തിലേക്ക് തിരിഞ്ഞു. അക്രമത്തിനായി പരിശീലനം ലഭിച്ച സംഘത്തെ നിയോഗിക്കുന്നുവെന്ന് പി.രാജീവ് പറഞ്ഞു.

 

നവകേരള സദസിന്റെ റൂട്ട് തെറ്റിക്കാനുള്ള നീക്കമാണ് നിലവില്‍ നടക്കുന്നതെന്നും മന്ത്രി പറഞ്ഞു. നാട്ടുകാര്‍ ഊതിയാല്‍ പ്രതിഷേധക്കാര്‍ പറന്നു പോകുമെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ മന്ത്രി പി.രാജീവ് വിശദീകരണം നല്‍കി. ആരും നിയമം കൈയ്യിലെടുത്തിട്ടില്ലെന്നാണ് മുഖ്യമന്ത്രി ഉദ്ദേശിച്ചതെന്ന് പി.രാജീവ് പറയുന്നു.

 

അതേസമയം, നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ് പ്രതിഷേധിച്ച KSU പ്രവര്‍ത്തകര്‍ക്കെതിരെ ചുമത്തിയത് ഗുരുതര വകുപ്പുകള്‍. KSU പ്രവര്‍ത്തകര്‍ക്കെതിരെ വധ ശ്രമത്തിന് കേസെടുത്തു. ഐപിസി 308, 283, 353 വകുപ്പുകളാണ് KSU പ്രവര്‍ത്തകര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

 

നാലു KSU പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇങ്ങനെയൊരു പ്രതിഷേധം നടത്തുന്നതിലൂടെ അപകടമുണ്ടായി മരണം വരെ ഉണ്ടായേക്കുമെന്ന ബോധ്യം പ്രതികള്‍ക്ക് ഉണ്ടെന്ന് എഫ്‌ഐആര്‍. കസ്റ്റഡിയിലെടുത്ത KSU പ്രവര്‍ത്തകര്‍ക്കെതിരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.

LEAVE A REPLY

Please enter your comment!
Please enter your name here