എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്‌ക്കെതിരായ അക്രം; ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

0

 

 

കൊച്ചി: എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്‌ക്കെതിരായ അക്രമത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസേടുത്തു. കണ്ടാലറിയാവുന്ന 30 ഓളം പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പെരുമ്പാവൂര്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്. എല്‍ദോസ് കുന്നപ്പിള്ളിക്കും ഡ്രൈവറിനും നേരെയായിരുന്നു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ ആക്രമണം ഉണ്ടായത്.

 

കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോഴാണ് തന്നെ മര്‍ദിച്ചതെന്ന് എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എ പറഞ്ഞിരുന്നു. വകേരള യാത്രയ്‌ക്കെതിരായ പ്രതിഷേധത്തിനിടെ മര്‍ദനമേറ്റ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ആശുപത്രിയില്‍ എത്തിച്ചപ്പോഴായിരുന്നു അക്രമം നടന്നത്.

 

പെരുമ്പാവൂരില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടി കാണിക്കാനെത്തിയ കെ.എസ്.യു പ്രവര്‍ത്തകരെ ഇന്നലെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചിരുന്നു. ഇതില്‍ സാരമായി പരിക്കേറ്റ നോയല്‍ എന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ നോയലിന് ചികിത്സ നല്‍കാന്‍ പൊലീസ് വിസമ്മതിച്ചതായി എല്‍ദോസ് കുന്നപ്പിള്ളില്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here