സിപിഐഎം നേതാവ് എ കെ നാരായണൻ അന്തരിച്ചു

0

 

 

സിപിഐ എം കാസർകോട്‌ മുൻ ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റിയംഗവുമായിരുന്നഎ കെ നാരായണൻ അന്തരിച്ചു. 84 വയസായിരുന്നു. വാർധക്യ സഹജമായ അസുഖം മൂലം കാഞ്ഞങ്ങാട്‌ അതിയാമ്പൂരിലെ വീട്ടിൽ അഞ്ചുവർഷത്തോളമായി വിശ്രമ ജീവിതത്തിലായിരുന്നു. 1989 മുതൽ 94 വരെയും 2004 മുതൽ 2008 വരെയും സിപിഐ എം കാസർകോട്‌ ജില്ലാസെക്രട്ടറിയായിരുന്നു.

 

1939 ൽ നീലേശ്വരം പാലായിയിലാണ് ജനനം.ബീഡിമേഖലയിലെ തൊഴിലാളികളെ സംഘടിപ്പിച്ചാണ്‌ പൊതുപ്രവർത്തന രംഗത്തേക്ക് കടന്നു വന്നത്‌… ദീർഘകാലം സിഐടിയു സംസ്ഥാന വൈസ്‌ പ്രസിഡന്റും കേന്ദ്ര കമ്മിറ്റിയംഗവുമായി പ്രവർത്തിച്ചു. കൺസ്യൂമർ ഫെഡ്‌ ചെയർമാനുമായിരുന്നു.

 

ബീഡി തൊഴിലാളി ഫെഡറേഷന്റെ അഖിലേന്ത്യ ഭാരവാഹിയായിരുന്നു.

മംഗലാപുരത്തെ ബീഡി തൊഴിലാളി സമരത്തിൽ പങ്കെടുത്തും അടിയന്തിരാവസ്ഥയിൽ മിസ തടവുകരാനായും രണ്ടു വർഷം ജയിൽ വാസമനുഷ്ഠിച്ചു. തിങ്കളാഴ്ച രാവിലെ 9 മണിക്ക് കാഞ്ഞങ്ങാട് സിപിഐഎം ഏരിയ കമ്മിറ്റി ഓഫീസിലും, 11 മണിക്ക് അതിയാമ്പൂർ ബാലബോധിനി ഗ്രന്ഥാലയത്തിലും, 12 മണിക്ക് അതിയാമ്പൂരിലെ വീട്ടിലും പൊതു ദർശനം നടക്കും. 3 മണിക്ക് മേലാംകോട്ട് സംസ്കാരം.

LEAVE A REPLY

Please enter your comment!
Please enter your name here