എന്റെ ഭാവി നശിപ്പിക്കുന്നു, ഉപദ്രവിക്കുന്നതിന് ഒരു പരിധിയുണ്ട്, ആത്മഹത്യയുടെ വക്കിലേക്ക് തള്ളിവിടരുത്; അഭിരാമി സുരേഷ്

0

പിറന്നാൾ ദിനത്തിൽ നടൻ ബാല നടത്തിയ പരാമർശങ്ങളിൽ പ്രതികരിച്ച്‌ അമൃത സുരേഷിന്റെ സഹോദരി അഭിരാമി സുരേഷ് രംഗത്ത്. ബാലയുടെ പരാമർശങ്ങൾ കാരണം തനിക്കും കുടുംബത്തിനും നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകൾ അഭിരാമി തുറന്നു പറഞ്ഞു. പിറന്നാൾ ദിനത്തിലാണ് വിവാഹ ജീവിതത്തിലുണ്ടായ സംഭവങ്ങള്‍ പറയാത്തത് മകളെ ഓര്‍ത്താണ് എന്ന് നടൻ ബാല പറഞ്ഞത്. ഇത് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു. തുടർന്നാണ് സംഭവത്തിൽ മറുപടിയുമായി അഭിരാമി സുരേഷ് എത്തിയത്.

അഭിരാമി സുരേഷ് പറഞ്ഞത്

വാർത്തകളിലേക്കും മാധ്യമങ്ങളിലേക്കും നെഗറ്റീവായി വലിച്ചിഴക്കപ്പെടാതിരിക്കാൻ ഞങ്ങള്‍ ശ്രദ്ധിക്കുന്നത് ഒരു കുട്ടിയുള്ളതിനാലാണ്. മറുവശം സാമ്പത്തികമായി നമ്മുടേതിന് മുകളിലാണ്. ജീവിക്കാനുള്ള അടിസ്ഥാന അവകാശത്തിനായി പോരാടാൻ തങ്ങൾ വളരെ ദുർബലരായിരിക്കുന്നു. രാവും പകലും പാട്ടുപാടി പ്രയത്‌നിച്ച് തങ്ങളുടെ ഭാവി സുരക്ഷിതമാക്കി നല്ലൊരു ജീവിതം നയിക്കാൻ ഞങ്ങൾ ഇപ്പോഴും പാടുപെടുകയാണ്. ആരെയും കബളിപ്പിക്കാൻ ഒരിക്കലും ആരോടും തങ്ങള്‍ ശ്രമിച്ചിട്ടില്ല. സ്നേഹിക്കാനും ബഹുമാനിക്കപ്പെടാനും വേണ്ടതാണ് ചെയ്യുന്നത്. അച്ഛനും അമ്മയും പകര്‍ന്നു നൽകിയ സംഗീതം പിന്തുടരുകയാണ് ചെയ്യുന്നത്.

എന്റെ ഭാവിയും നശിപ്പിക്കുന്ന ചതികളാണ് നടത്തുന്നത്. കഠിനാധ്വാനം നടത്തുന്ന സ്ത്രീയെയും കുടുംബത്തെയും സ്വന്തം ജീവിതം അഭിമാനത്തോടെ നയിക്കാൻ അനുവദിക്കാത്തത് മൃഗീയം അല്ലേ. ആളുകളെ ഉപദ്രവിക്കുന്നതിനും ഒരു പരിധിയുണ്ട്. ആരുടെയെങ്കിലും വിലകുറഞ്ഞ ഈഗോ വിജയത്തിനായി ആത്മഹത്യയുടെ വക്കിലേക്ക് തള്ളിവിടരുത്.

LEAVE A REPLY

Please enter your comment!
Please enter your name here