രാജ്യത്ത് ബന്ധുക്കളുള്ള ഗാസ സ്വദേശികൾക്ക് താൽക്കാലിക വിസ നൽകാൻ കാനഡ

0

 

കാനഡയിൽ ബന്ധുക്കളുള്ള ഗാസ സ്വദേശികൾക്ക് താൽക്കാലിക വിസ നൽകുമെന്ന് കാനഡയുടെ പ്രഖ്യാപനം. ജനുവരി ഒന്‍പത് മുതലാകും പലസ്തീൻ അഭയാർത്ഥികൾക്ക് താൽക്കാലിക വിസ നൽകുക. വിസ നൽകുന്നവരെ സുരക്ഷിതമായി പലസ്തീനിന് പുറത്തേക്ക് എത്തിക്കാനാകുമോയെന്ന കാര്യത്തിൽ കാനഡക്ക് ഉറപ്പില്ല. കാനഡയുടെ ഇമിഗ്രേഷന്‍ മന്ത്രി മാർക് മില്ലറാണ് ഇക്കാര്യം വ്യക്തമാക്കിയത്.

 

ഗാസയിലുള്ള 660 കാനഡ സ്വദേശികളേയും അവരുടെ കുടുംബങ്ങളേയും പുറത്ത് എത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് മാർക് മില്ലർ വ്യക്തമാക്കുന്നത്. കാനഡയിലുള്ളവരുടെ രക്ഷിതാക്കൾ, മുത്തച്ഛൻ മുത്തശ്ശി, സഹോദരങ്ങൾ, പേരക്കുട്ടികൾ എന്നിവരടക്കമുള്ളവർക്ക് താൽക്കാലിക വിസ നൽകുമെന്നാണ് കാനഡ വ്യക്തമാക്കുന്നത്. മൂന്ന് വർഷത്തേക്കാവും ഈ താൽക്കാലിക വിസയുടെ കാലാവധി.

Leave a Reply