രാജസ്ഥാനിൽ പൊരിഞ്ഞ പോരാട്ടം; ലീഡുയർത്തി ബിജെപി

0

രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസും ബിജെപിയും തമ്മിൽ പൊരിഞ്ഞ പോരാട്ടം. 100 കടന്നിരിക്കുകയാണ് ബിജെപി. കോൺഗ്രസ് 93 ഇടത്തും സിപിഐഎം രണ്ടിടത്തും മറ്റുള്ളവർ 12 ഇടത്തും മുന്നേറുന്നു. ബിജെപി ലീഡുയർത്തിയതോടെ ബിജെപി ഓഫീസിൽ ആഘോഷങ്ങൾ ഇതിനോടകം തുടങ്ങി കഴിഞ്ഞു.

അതേസമയം കടുത്ത ആത്മവിശ്വാസത്തിൽ തന്നെയാണ് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. ഭരണ തുടർച്ച ഉണ്ടാവുമെന്നാണ് അശോക് ഗെഹ്ലോട്ട് പറയുന്നത്. 2018 മുതൽ അശോക് ഗെലോട്ട് സർക്കാരാണ് ഭരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here