‘യൂത്ത് കോൺഗ്രസ്‌ വ്യാജരേഖ അതീവ ഗൗരവമുള്ളത്, നവകേരള സദസിൽ പങ്കെടുക്കാൻ പറ്റാത്ത എംഎൽഎമാർ മാനസിക സംഘർഷത്തിൽ’; മുഖ്യമന്ത്രി

0

യൂത്ത് കോൺഗ്രസ്‌ വ്യാജരേഖ അതീവ ഗൗരവമുള്ള വിഷയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരിക്കലും നടക്കാൻ പാടില്ലാത്ത കാര്യമാണത്. ഇതിന് മുമ്പ് ഇങ്ങനെ നടന്നിട്ടുണ്ടോ, തിരെഞ്ഞെടുപ്പിനെ എങ്ങനെ ബാധിക്കും എന്നതൊക്കെ അന്വേഷിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നവകേരള സദസിൻ്റെ വേദിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

ലീഗ് നേതാവ് നവകേരള സദസിലെത്തിയ വിഷയത്തിൽ, സ്വാഭാവികമായും ഇത്തരത്തിലുള്ള പങ്കാളിത്തം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. ‘പങ്കെടുക്കാൻ പറ്റാത്ത എംഎൽഎമാർ അനുഭവിക്കുന്ന മാനസിക അവസ്ഥ ആലോചിക്ക്. വല്ലാത്ത മാനസിക സംഘർഷമാകും അവർ അനുഭവിക്കുന്നത്. ഇനിയും അവർ വരുന്ന കാര്യം ആലോചിക്കാവുന്നതാണ്’- മുഖ്യമന്ത്രി പറഞ്ഞു.

 

ഫെഡറൽ തത്വങ്ങൾക്ക് എതിരായ കേന്ദ്ര നയം, അവയുണ്ടാക്കുന്ന സാമ്പത്തിക പ്രതിസന്ധി നേരിടുന്നു. ഇങ്ങനെ ഒരു അവസരം വരുമ്പോൾ അത് സർക്കാരിന്റെ ജനകീയത തകർക്കാനുള്ള ദുഷ്ടലാക്കാണ് പ്രതിപക്ഷത്തിന്. മറച്ചു വെക്കുന്ന യാഥാർഥ്യങ്ങൾ ജനങ്ങളെ ധരിപ്പിക്കന്നതിനാണ് ഈ പരിപാടി.

 

നാടിന്റെ യഥാർത്ഥ വിഷയം ചർച്ചയാക്കാതിരിക്കാൻ ബോധം പൂർവ്വം ചിലർ ശ്രമിക്കുന്നു. ആങ്ങനെ വരുമ്പോൾ ജനാധിപത്യപരമായ മാർഗങ്ങൾ സ്വീകരിക്കുന്നു. ജനാധിപത്യപരമായ കടമ നിറവേറ്റുകയാണ് നവകേരള സദസ്സിലൂടെ ചെയ്യുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here