രാജസ്ഥാനിൽ പോളിംഗ് 40.27%; കരൺപൂരിൽ പോളിംഗ് മാറ്റിവച്ചു

0

തെരഞ്ഞെടുപ്പ് നടക്കുന്ന രാജസ്ഥാനിൽ ഉച്ചയ്ക്ക് ഒരു മണി കഴിയുമ്പോൾ പോളിംഗ് ശതമാനം 40.27 ശതമാനം. 199 മണ്ഡലങ്ങളിലെ പോളിംഗ് രാവിലെ 7 മണിയോടെ ആരംഭിച്ചു. കരൺപൂർ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന് പോളിംഗ് മാറ്റിവച്ചു. രാവിലെ 11 മണിവരെ സംസ്ഥാനത്ത് 24.74ശതമാനമായിരുന്നു പോളിംഗ്. 11 മണിക്ക് കാമൻ നിയമസഭാ മണ്ഡലത്തിൽ 38.56 ശതമാനവും തിജാര മണ്ഡലത്തിൽ 34.08 ശതമാനവും വോട്ടിംഗാണ് രേഖപ്പെടുത്തിയത്. പോളിംഗ് ആറു മണിവരെ തുടരും.

 

199 സീറ്റുകളിലായി 1862 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. 5.25 കോടി വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്. വോട്ടെണ്ണൽ ഡിസംബർ മൂന്നിന് നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here