സർക്കാരിനെ വിശ്വസിച്ചു എന്നതാണ് കർഷകർ ചെയ്ത തെറ്റ്; പി.ആർ.എസ് നിർത്തലാക്കണം; വി ഡി സതീശൻ

0

തിരുവനന്തപുരം: പാഡി റസീപ്റ്റ് ഷീറ്റ് നിർത്തലാക്കി സംഭരിച്ച നെല്ലിനുള്ള തുക കർഷകന് നേരിട്ട് നൽകാൻ സർക്കാർ തയാറാകണമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. പി.ആർ.എസ് സംവിധാനത്തെ കർഷകർ ഭയത്തോടെയാണ് നോക്കിക്കാണുന്നത്. ഇനിയും കർഷക ആത്മഹത്യകൾക്ക് വഴിയൊരുക്കാതെ അവരുടെ പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരമുണ്ടാക്കാൻ സർക്കാർ മുന്നിട്ടിറങ്ങിയെ തീരൂവെന്നും അദ്ദേഹം അദ്ദേഹം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

 

പി.ആര്‍.എസ്. സംവിധാനത്തെ കര്‍ഷകര്‍ ഭയത്തോടെയാണ് നോക്കിക്കാണുന്നത്. പലരും പി.ആര്‍.എസ്. സ്വീകരിക്കാന്‍ പോലും തയാറാകുന്നില്ല. പി.ആര്‍.എസ്. ഷീറ്റ് നല്‍കുന്നത് കര്‍ഷകര്‍ക്ക് ലോണ്‍ ഉള്ള ബാങ്കുകളിലാണെങ്കില്‍ കുടിശിക ഈടാക്കിയ ശേഷമുള്ള തുക മാത്രമേ നല്‍കുകയുള്ളൂവെന്ന ആശങ്കയും കര്‍ഷകര്‍ക്കുണ്ട്. സപ്ലൈകോ നെല്ല് സംഭരണത്തിന്റെ പേരില്‍ എടുത്തിട്ടുള്ള വായ്പകളുടെ കുടിശിക സര്‍ക്കാര്‍ നല്‍കാത്തതും പ്രതിസന്ധിക്ക് ആക്കം കൂടിയിട്ടുണ്ട്. കര്‍ഷകനെ ബാധിക്കുന്ന അതീവ ഗുരുതരമായ സാഹചര്യത്തില്‍ പാഡി റസീപ്റ്റ് ഷീറ്റ് നിര്‍ത്തലാക്കി സംഭരിച്ച നെല്ലിനുള്ള തുക കര്‍ഷകന് നേരിട്ട് നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here