ഇടുക്കി ആനയിറങ്കൽ ഡാമിൽ വള്ളം മറിഞ്ഞ് രണ്ടുപേരെ കാണാതായി. ഗോപിനാഥൻ (50) സജീവൻ (45) എന്നിവരെയാണ് കാണാതായത്. 301 കോളനിയിലെ താമസക്കാരാണ് ഇരുവരും. കാണാതായവർക്കു വേണ്ടി തിരച്ചിൽ ആരംഭിച്ചു.
ആനയിറങ്കൽ ഭാഗത്തു നിന്നും കോളനിയിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്. സജീവൻ അൽപദൂരം നീന്തിയിരുന്നു. അതിനു ശേഷമാണ് മുങ്ങിപ്പോയത്. ഗോപിക്ക് നീന്തൽ അറിയില്ലെന്നാണ് നാട്ടുകാർ പറയുന്നത്.