കേസ് നാളെ സുപ്രീം കോടതി പരിഗണിക്കാനിരിക്കെ നിയമസഭ പാസാക്കിയ ബില്ലുകളിൽ ഗവ‍ര്‍ണറുടെ നിര്‍ണായക നീക്കം

0

സംസ്ഥാന നിയമസഭ പാസാക്കിയ ഏഴ് ബില്ലുകൾ ഒപ്പിടാതെ രാഷ്ട്രപതിക്ക് അയച്ച് കേരളാ ഗവ‍ര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ . കേരള നിയമസഭ പാസാക്കിയ ബില്ലുകളിൽ ഗവര്‍ണര്‍ തീരുമാനമെടുക്കാത്തതിനെതിരെ സുപ്രീം കോടതിയിൽ കേസ് നിലവിലുണ്ട്. ഈ കേസ് നാളെ സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് ആരിഫ് മുഹമ്മദ് ഖാൻ ബില്ലുകൾ രാഷ്ട്രപതിക്ക് അയച്ചത്.

ലോകയുക്ത ബിൽ, സർവ്വകലാശാല നിയമ ഭേദഗതി ബിൽ , ചാൻസ്‌ലർ ബിൽ, സഹകരണ നിയമ ഭേദഗതി ബിൽ, സേ‍ര്‍ച് കമ്മിറ്റി എക്സ്പാൻഷൻ ബിൽ, സഹകരണ ബിൽ എന്നിവയാണ് രാഷ്ട്രപതിയുടെ പരിഗണനക്ക് വിടുന്നത്. അതേസമയം പൊതു ജനാരോഗ്യ ബില്ലിൽ ഗവ‍ര്‍ണര്‍ ഒപ്പിട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here