ആത്മഹത്യ ചെയ്ത കർഷകന്റെ കുടുംബത്തിന് സഹായമെത്തിക്കാൻ ശ്രമിക്കും; ആലപ്പുഴ ജില്ലാ കലക്ടർ

0

കുട്ടനാട്ടിൽ ഇന്നലെ ആത്മഹത്യ ചെയ്ത പ്രസാദിന്റെ കുടുംബത്തിന് സഹായം നൽകുന്ന കാര്യം പരിഗണനയിൽ ഉണ്ടെന്ന് ആലപ്പുഴ ജില്ലാ കളക്ടർ.

ഇത് സംബന്ധിച്ച് സർക്കാരിന് റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നു കുടുംബത്ത സന്ദർശിച്ച ശേഷം കലക്ടർ ജോൺ വി സാമുവൽ പറഞ്ഞു. ഭാര്യ ഓമനയും ബന്ധുക്കളുമായും കലക്ടർ സംസാരിച്ചു. കുടുംബം പ്രത്യേകിച്ച് തന്നോട് ഒന്നും ആവശ്യപ്പെട്ടിട്ടില്ലന്നും കുടുംബത്തെ സഹായിക്കുന്ന കാര്യത്തിൽ സർക്കാരിന് റിപ്പോർട്ട് നൽകിയെന്നും ജില്ലാ കലക്ടർ പറഞ്ഞു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here