കോഴിക്കോട്: നാദാപുരത്ത് വാഹന പരിശോധനക്കിടെ കുഴൽപ്പണവുമായി യുവാവ് പിടിയിൽ. രേഖകളില്ലാത്ത 6,97,300 രൂപയാണ് പിടികൂടിയത്. സംഭവത്തിൽ കല്ലാച്ചി സ്വദേശി പറമ്പത്ത് വീട്ടിൽ ഫാദിലിനെ പോലീസ് അറസ്റ്റ് ചെയ്തു.
സ്‌കൂട്ടറിൽ സൂക്ഷിച്ച നിലയിലായിരുന്നു പണം കണ്ടെത്തിയത്. ഇതോടെ സ്‌കൂട്ടർ ഓടിച്ച ഫാദിലിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്.