പിതാവിനെ കൊല്ലാൻ 25കാരന്റെ ക്വട്ടേഷൻ; ലക്ഷ്യം ജോലി തട്ടിയെടുക്കാൻ 

0

 

പിതാവിനെ കൊലപ്പെടുത്തി ജോലി തട്ടിയെടുക്കാൻ ക്വട്ടേഷൻ കൊടുത്ത് 25കാരൻ. ജാർഖണ്ഡിലെ രാമഗറിലാണ് സംഭവം. സെൻട്രൽ കോൾഫീൽഡ് ലിമിറ്റഡി(സിസിഎൽ)ലാണ് പിതാവ് ജോലി ചെയ്യുന്നത്. സംഭവത്തിൽഅമിത് മുണ്ടയെ പൊലീസ് അറസ്റ്റ് ചെയ്തു.

 

ഇക്കഴിഞ്ഞ നവംബർ 16ന് മോട്ടോർ സൈക്കിളിലെത്തിയ അജ്ഞാതർ റാംജി മുണ്ട എന്ന 55കാരന് നേരെ വെടിയുതിർത്തു. ഗുരുതരമായി പരിക്കേറ്റ റാംജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില ഗുരുതരമായി തുടരുകയാണ്. ആദ്യം ആരും അദ്ദേഹത്തിന്റെ മകൻ അമിത്തിനെ സംശയിച്ചിരുന്നില്ല. എന്നാൽ പൊലീസ് അന്വേഷണത്തിൽ കാര്യങ്ങൾ വ്യക്തമാവുകയായിരുന്നു.

 

സിസിഎൽ സ്ഥിരജീവനക്കാർ സർവീസിലിരിക്കേ മരണമടഞ്ഞാൽ ആശ്രിതർക്ക് സ്ഥിര ജോലി ലഭിക്കും. ഇതാണ് അമിത് പിതാവിനെ തന്ന ലക്ഷ്യം വയ്ക്കാൻ കാരണം.

Leave a Reply