രാജ്യത്തെ മനുഷ്യ സ്നേഹികളുടെ പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തി ശിവ് നാടാർ

0

രാജ്യത്തെ മനുഷ്യസ്നേഹികളുടെ പട്ടികയായ ഹുറൂൺ ഇന്ത്യയിൽ ഒന്നാം സ്ഥാനം നിലനിർത്തി ശിവ് നാടാർ. 2042 കോടി രൂപയാണ് കഴിഞ്ഞ വർഷം ശിവ് നാടാർ ജീവകാരുണ്യപ്രവർത്തനങ്ങള്‍ക്കായി സംഭാവന നല്‍കിയത്. കഴിഞ്ഞ രണ്ട് തവണ പുറത്തിറക്കിയ പട്ടികയിലും ശിവ് നാടാർ ഒന്നാം സ്ഥാനത്തായിരുന്നു.

 

വിപ്രോ സ്ഥാപകനായ അസിം പ്രേജിയാണ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത്. 1774 കോടിയാണ് അദ്ദേഹം സംഭാവന നൽകിയത്. സെരോദ സഹസ്ഥാപകൻ നിഖിൽ കാമത്താണ് പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി. 170 കോടി രൂപ സംഭാവന നൽകിയ എഴുത്തുകാരി രോഹിണി നിലേക്കനിയാണ് ഈ പട്ടികയിലെ മുൻനിരയിലുള്ള വനിത.

 

മുകേഷ് അംബാനി 376 കോടി രൂപ സംഭാവന നൽകി പട്ടികയിൽ മൂന്നാം സ്ഥാനത്തുണ്ട്. അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്. 285 കോടിയാണ് അദാനി സംഭാവന ചെയ്തത്. ഇൻഫോസിസ് സഹസ്ഥാപകൻ നന്ദൻ നിലേകനി ഏറ്റവും സ്ഥാനത്തുണ്ട്. 189 കോടി രൂപയാണ് കഴിഞ്ഞ വർഷം അദ്ദേഹം സംഭാവന നൽകിയത്.

LEAVE A REPLY

Please enter your comment!
Please enter your name here