കേരള വർമയിൽ എസ് എഫ് ഐ ചെയർമാന് ചുമതലയേൽക്കാം; തോറ്റ സ്ഥാനാർഥിയുടെ ആവശ്യം തള്ളി

0

കൊച്ചി: കേരളവർമ കോളജിൽ വിജയിച്ച എസ് എഫ് ഐ ചെയർമാൻ ചുമതലയേൽക്കുന്നതു തടയണമെന്ന കെ എസ് യു ആവശ്യം കോടതി തള്ളി. തോറ്റ സ്ഥാനാർഥി ശ്രീക്കുട്ടൻ സമർപ്പിച്ച രേഖകൾ വെച്ച് ഇടക്കാല ഉത്തരവിടാനാവില്ലെന്നും കോടതി വ്യക്തമാക്കി.

കൂടുതൽ രേഖകൾ ഹാജരാക്കാൻ ഹൈക്കോടതി നിർദേശിച്ചു. ജയിച്ച സ്ഥാനാർഥി ചുമതലയേൽക്കുന്നത് കോടതിയുടെ അന്തിമ വിധിക്ക് വിധേയമായിട്ടായിരിക്കണം. തെരഞ്ഞെടുപ്പ് പരാതിയിൽ പോൾ ചെയ്ത വോട്ടുകളിൽ സംശയമുണ്ട്. രണ്ട് ടാബുലേഷൻ നടന്നെന്നാണ് മനസിലാക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. ശ്രീക്കുട്ടൻ സമർപ്പിച്ച ഹരജിയിൽ എതിർ കക്ഷികൾക്ക് കോടതി നോട്ടീസ് അയച്ചു. ഹർജി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും

LEAVE A REPLY

Please enter your comment!
Please enter your name here