ശബരിമല ദർശനത്തിന് എത്തിയ 63കാരി കുഴഞ്ഞുവീണു മരിച്ചു

0

ശബരിമല ദർശനത്തിന് എത്തിയ 63കാരി കുഴഞ്ഞുവീണു മരിച്ചു. പാലക്കാട് പട്ടാമ്പി സ്വദേശി ഇന്ദിര ആണ് മരിച്ചത്. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്. സന്നിധാനം ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

ഭർത്താവിനും ബന്ധുക്കൾക്കും ഒപ്പമെത്തിയ ഇന്ദിര ശബരിമലയിൽ ദര്ശനത്തിന് എത്തിയത്. ഇന്ന് രാവിലെയാണ് കുഴഞ്ഞുവീണത്. ഇന്നലെയായിരുന്നു ശബരിമലയിൽ എത്തിയത്. ശബരിമല സന്നിധാനം ആശുപത്രിയിൽ നിന്നും മൃതദേഹം പാലക്കാട് ആശുപത്രിയിലേക്കെത്തിച്ചു.

Leave a Reply