നവകേരള സദസ്; കൂത്തുപറമ്പ്, മട്ടന്നൂർ, പേരാവൂർ മണ്ഡലങ്ങൾ ഇന്ന് പൂർത്തിയാക്കും

0

നവകേരള സദസ് ഇന്ന് കണ്ണൂരിലെ കൂത്തുപറമ്പ്, മട്ടന്നൂർ, പേരാവൂർ മണ്ഡലങ്ങൾ പൂർത്തിയാക്കും. കണ്ണൂർ ജില്ലയിലെ മൂന്നാം ദിന പര്യടനമാണ് ഇന്ന്. രാവിലെ 11 ന് കൂത്തുപറമ്പ്, ശേഷം ഉച്ചയ്ക്ക് 3 ന് മട്ടന്നൂർ മണ്ഡലത്തിലെ മട്ടന്നൂർ വിമാനത്താവളം ഒന്നാം ഗേറ്റിന് സമീപവും വൈകിട്ട് 4.30 ന് പേരാവൂർ മണ്ഡലത്തിൽ ഇരുട്ടി പയഞ്ചേരിമുക്ക് തവക്കൽ മൈതാനത്തിലുമാണ് പര്യടനം.

വൻ ജനാവലിയുടെ വരവേൽപ്പാണ് ഇതുവരെയും മന്ത്രിസഭയ്‌ക്കൊന്നാകെ ലഭിക്കുന്നത്. എല്ലാ മണ്ഡലങ്ങളിലും പരാതികൾ സ്വീകരിക്കുന്നതിന് പ്രത്യേക കൗണ്ടറുകൾ സജ്ജീകരിച്ചിട്ടുണ്ട്.

Leave a Reply