രാജസ്ഥാനിൽ പിതാവ് മകളെ കഴുത്തുമുറിച്ച ശേഷം തീകൊളുത്തി കൊന്നു

0

രാജസ്ഥാനിലെ പാലിയിൽ പിതാവ് മകളെ കഴുത്തുമുറിച്ചശേഷം തീകൊളുത്തി കൊലപ്പെടുത്തി. ശിവ്‌ലാൽ മേഘ്വാൾ എന്നയാൾക്കായി പൊലീസ് തിരച്ചിൽ തുടങ്ങി. കുടുംബവുമായി വർഷങ്ങളായി അകന്നുകഴിയുകയായിരുന്നു ഇയാളെന്ന് പൊലീസ് അറിയിച്ചു.

 

ഗുജറാത്തിലായിരുന്നു ശിവ്‌ലാലിന്റെ ഭാര്യയും മക്കളും താമസിച്ചിരുന്നത്. എന്നാൽ കഴിഞ്ഞദിവസം നിർമയെന്ന മുപ്പത്തിരണ്ടുകാരിയും സഹോദരിയും ഒരു വിവാഹത്തിൽ പങ്കെടുക്കുന്നതിനായി വീണ്ടും പാലിയിൽ എത്തി. വിവാഹത്തിന് പിന്നാലെ രണ്ട് മക്കളെയും വീട്ടിലേക്ക് കൂട്ടി കൊണ്ടുപോയ പിതാവ് മൂത്ത മകളെ കൊലപ്പെടുത്തുകയായിരുന്നു. പിതാവിന്റെ കയ്യിൽ രക്തം കണ്ട ഇളയ മകളാണ് ഗ്രാമവാസികളെയും പൊലീസിനെയും വിവരമറിയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here