രാഹുൽ ഗാന്ധിയുടെ കേരള പര്യടനത്തിനു തുടക്കമായി

0

മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന രാഹുൽ ഗാന്ധി എം പിയുടെ കേരള പര്യടനത്തിനു തുടക്കമായി. പി സീതിഹാജിയുടെ നിയമസഭാപ്രസംഗങ്ങൾ എന്ന പുസ്തകം കടവ് റിസോർട്ടിൽ പ്രകാശനം ചെയ്തതോടെ പരിപാടികൾക്കു തുടക്കമായി.

 

തുടർന്ന് മലപ്പുറം ജില്ലയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും. നാളെ വയനാട് ജില്ലയിലാണു പരിപാടികൾ. ഡിസംബർ ഒന്നിന് രാവിലെ 9ന് കണ്ണൂർ സാധു ഓഡിറ്റോറിയത്തിൽ കെ പി സി സിയുടെ പ്രഥമ പ്രിയദർശിനി സാഹിത്യ പുരസ്‌കാരം ടി പത്മനാഭന് സമ്മാനിക്കും. 11.25ന് കൊച്ചി മറൈൻ ഡ്രൈവിൽ മഹിളാ കോൺഗ്രസ് സംസ്ഥാന കൺവൻഷൻ ഉദ്ഘാടനം ചെയ്യും. 2.15ന് എറണാകുളം ടൗൺഹാളിൽ സുപ്രഭാതം വാർഷികാഘോഷം ഉദ്ഘാടനം ചെയ്തശേഷം മടങ്ങും.

LEAVE A REPLY

Please enter your comment!
Please enter your name here