നവകേരള സദസ് ഇന്ന് കോഴിക്കോട്

0

സംസ്ഥാന സർക്കാരിന്റെ നവകേരള സദസ് ഇന്ന് കോഴിക്കോട് ജില്ലയിൽ നടക്കും. രാവിലെ 11 മണിക്ക് കല്ലാച്ചി മാരാംവീട്ടിൽ ഗ്രൗണ്ടിലും പേരാമ്പ്ര മണ്ഡലത്തിലെ പരിപാടി വൈകിട്ട് 3 മണിക്ക് പേരാമ്പ്ര ഹൈസ്‌കൂൾ ഗ്രൗണ്ടിലും നടക്കും. കുറ്റ്യാടി മണ്ഡലത്തിലെ നവകേരള സദസ് വൈകിട്ട് 4.30 ന് മേമുണ്ട ഹയർ സെക്കന്ററി സ്‌കൂൾ ഗ്രൗണ്ടിലും വടകര മണ്ഡലത്തിലെ പരിപാടി വൈകിട്ട് 6 മണിക്ക് വടകര നാരായണ നഗരം ഗ്രൗണ്ടിലും നടക്കും.

 

നാല് കേന്ദ്രങ്ങളിലും മുഖ്യമന്ത്രിയും മന്ത്രിമാരും സംസാരിക്കും. പൊതുജനങ്ങളിൽ നിന്നും പരാതി സ്വീകരിക്കാനുള്ള കൗണ്ടറുകൾ വേദികൾക്കരികെ സജ്ജീകരിച്ചിട്ടുണ്ട്. മാവോയിസ്റ്റ് ഭീഷണിയുടെയും പ്രതിഷേധങ്ങളുടെയും പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് ജില്ലയിൽ ഒരുക്കിയിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here