മനുഷ്യന് സമാനം, അതിവേഗ സൗജന്യ എഐ ടൂള്‍, ചാറ്റ് ജിപിടിയുടെ പരിഷ്‌കരിച്ച പതിപ്പ്; ജിപിടി-4O

0

ന്യൂഡല്‍ഹി: മൈക്രോസോഫ്റ്റ് പ്രധാന നിക്ഷേപകരായ ഓപ്പണ്‍ എഐ വികസിപ്പിച്ച ഭാഷാ മോഡലായ ചാറ്റ് ജിപിടിയുടെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കി. ജിപിടി-4O എന്ന പേരിലാണ് പുതിയ പതിപ്പ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയുടെ ഉയര്‍ന്ന പ്രകടനം കാഴ്ചവെയ്ക്കുന്ന മനുഷ്യന് സമാനമായ പതിപ്പാണ് പുറത്തിറക്കിയത്. എല്ലാ ഉപയോക്താക്കള്‍ക്കും ഇത് സൗജന്യമായി ഉപയോഗിക്കാമെന്ന് കമ്പനി അറിയിച്ചു.

സ്വന്തം എഐ ടൂളായ ജെമിനിയെ കുറിച്ച് ഗൂഗിള്‍ പ്രഖ്യാപനങ്ങള്‍ നടത്താനിരിക്കേ ഒരു ദിവസം മുമ്പാണ് ഓപ്പണ്‍ എഐ പരിഷ്‌കരിച്ച പതിപ്പ് ഇറക്കിയത്. ‘എല്ലാ സൗജന്യ ഉപയോക്താക്കള്‍ക്കും GPT-4o എത്തിക്കുന്നതില്‍ ഞങ്ങള്‍ വളരെ ആവേശഭരിതരാണ്,’ – ചീഫ് ടെക്‌നോളജി ഓഫീസര്‍ മീരാ മുരാട്ടി പറഞ്ഞു.ഫ്രാന്‍സിസ്‌കോയില്‍ പുതിയ അപ്‌ഡേറ്റ് അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.GPT-4oല്‍ ഒമ്‌നി എന്ന വാക്കിന്റെ ചുരുക്കപ്പേരായാണ് ‘ഒ’നല്‍കിയിരിക്കുന്നത് എന്ന് കമ്പനി അറിയിച്ചു. ആഴ്ചകള്‍ക്കകം ഇത് ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കും. പെയ്ഡ് ഉപഭോക്താക്കള്‍ക്ക് പരിധിയില്ലാതെ ഈ ടൂള്‍ ഉപയോഗിക്കാന്‍ സാധിക്കുമെന്നും കമ്പനി അറിയിച്ചു. ഈ മോഡലിന് വോയ്സ്, ടെക്സ്റ്റ് അല്ലെങ്കില്‍ ഇമേജുകള്‍ എന്നിവയില്‍ ഉള്ളടക്കം സൃഷ്ടിക്കാനോ കമാന്‍ഡുകള്‍ മനസ്സിലാക്കാനോ കഴിയുമെന്നും കമ്പനി പറഞ്ഞു.

‘പുതിയ വോയ്സ് (വീഡിയോ) മോഡ് ഞാന്‍ ഇതുവരെ ഉപയോഗിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച കമ്പ്യൂട്ടര്‍ ഇന്റര്‍ഫേസാണ്. ഇത് സിനിമകളില്‍ നിന്നുള്ള AI പോലെ തോന്നുന്നു,’- OpenAI CEO സാം ആള്‍ട്ട്മാന്‍ ബ്ലോഗ് പോസ്റ്റില്‍ പറഞ്ഞു.

Leave a Reply