ബന്ധം ഉപേക്ഷിച്ചതിന്റെ പക; ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു 

0

 

പാലക്കാട്: നല്ലേപ്പിള്ളിയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. മാണിക്കകത്ത് കളം സ്വദേശി ഊർമിള(32) ആണ് മരിച്ചത്. ഊർമിളയുടെ ഭർത്താവ് കൊഴിഞ്ഞാമ്പാറ സ്വദേശി സജീഷാണ് ആക്രമണം നടത്തിയതെന്ന് ബന്ധുക്കൾ ആരോപിച്ചു. ജോലിക്ക് പോവുമ്പോൾ വീടിന്റെ പരിസരത്തുള്ള പാടത്ത് വെച്ചായിരുന്നു ആക്രമണം. മൂന്ന് മാസം മുമ്പും സജീഷിന്റെ വെട്ടേറ്റ് ഊർമിളയ്ക്ക് പരിക്കേറ്റിരുന്നു.

 

ഇരുവരും തമ്മിൽ കഴിഞ്ഞ ഏതാനും മാസങ്ങളിലായി പ്രശ്നങ്ങളുണ്ടായിരുന്നു. ഇരുവരും രണ്ട് വീടുകളിലാണ് കഴിഞ്ഞിരുന്നത്. ബന്ധം ഉപേക്ഷിച്ചതിന്റെ പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കുടുംബത്തിൻ്റെ ആരോപണം.

 

ആക്രമണത്തിന് ശേഷം ഒളിവിൽ പോയ സജീഷിനായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഊർമിളയുടെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here